Site icon Fourteen Kerala – 14 Kerala News

കൊട്ടിയൂർ പീഡനക്കേസ് പ്രതിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി

കൊട്ടിയൂര്‍ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി. ഇതിന് അനുമതിതേടി സുപ്രീം കോടതിയെ സമീപിച്ചു. ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്നാണ് പെൺകുട്ടി ഹർജിയിൽ പറയുന്നത്. വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Exit mobile version