Site icon Fourteen Kerala – 14 Kerala News

നായ പേടിയിൽ വിറങ്ങലിച്ച്; പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്ക്

പാലക്കാട് : ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്‌ഷനിലാണ് താമസം. സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ചുവരികയാണ്.

Exit mobile version