Site icon Fourteen Kerala – 14 Kerala News

മാനാഞ്ചിറ-പാവങ്ങാട് റോഡ് സർവേ പുരോഗമിക്കുന്നു വരുന്നൂ 12 റോഡുകൾ

കോഴിക്കോട് : നഗരപാതാ വികസനപദ്ധതിയിലെ 12 റോഡുകളുടെ വികസനത്തിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സിഡബ്ള്യുആർഡിഎം-പനാത്ത് താഴം റോഡിനെ ബന്ധിപ്പിക്കുന്ന സരോവരം മേൽപ്പാലത്തിന്റെ അതിർത്തിക്കല്ലിടലും റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തപരിശോധനയും പൂർത്തിയായി.

വൈകാതെ സ്ഥലമെടുപ്പിനുള്ള ഫോർവൺ വിജ്ഞാപനമിറങ്ങും. മേൽപ്പാലത്തിനുള്ള ഡിപിആർ നേരത്തേ തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം മാനഞ്ചിറ മുതൽ പാവങ്ങാടുവരെ 24 മീറ്ററിൽ ഏഴുകിലോമീറ്റർ റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലമെടുപ്പിന്റെ സർവേയും അവസാനഘട്ടത്തിലാണ്.ഈ പാത വീതികൂട്ടുന്നതോടെ നഗരത്തിലെ ഏറ്റവും പ്രധാന പാതയായ കണ്ണൂർ റോഡിലെ യാത്രാദുരിതത്തിന് പരിഹാരമാവും. മാനാഞ്ച‌ിറ-മുതൽ മലാപ്പറന്പ് വരെയുള്ള റോഡിന്റെ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
നാലുവരിയായാണ് നിർമിക്കുന്നത്. ഇത് പൂർത്തിയായി പിന്നാലെ മാനാഞ്ചിറ-പാവങ്ങാട് റോഡ് കൂടെ യാഥാർഥ്യമാവുന്നതോടെ നഗരത്തിലെ ഗതാഗത രംഗംതന്നെ മാറും. കരിക്കാംകുളം-സിവിൽസ്റ്റേഷൻ-കോട്ടൂളി റോഡാണ് സർവേ തുടങ്ങിയ നഗരത്തിലെ മറ്റൊരു പദ്ധതി.

കുന്ദമംഗലം, കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലായി 45.279കിലോമീറ്റർ റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്.

Exit mobile version