Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ വീണ്ടും ബസ് അപകടം; നടുവണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

നടുവണ്ണൂര്‍: കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു . അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പേരാമ്പ്രയില്‍ അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസുകളുകള്‍ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സ്ഥിതിയുണ്ട്. അടുത്തിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തിരുന്നു.

Exit mobile version