Site icon Fourteen Kerala – 14 Kerala News

സനയുടെ മരണം; അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്തു

കോഴിക്കോട് : കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമത്ത്സനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

തൂണേരി സ്വദേശിനി കയനമഠത്തിൽ സുബൈറിൻ്റെ മകൾ ഫാത്തിമത്ത്സന (23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നല രാത്രിയാണ് സംഭവം. വീടിനകത്ത് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത്സന സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ കുറച്ചായി ജോലിക്ക് പോകുന്നില്ലെന്ന് ബന്ധുകൾ പറഞ്ഞു.

Exit mobile version