Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസില്‍ ബന്ധുക്കൾ പരാതി നല്‍കി.

കെഎല്‍ 56 പി 0398 നമ്പര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുമായാണ് ബവിന്‍ പോയതെന്ന് പരാതിയില്‍ പറയുന്നു.

Exit mobile version