Site icon Fourteen Kerala – 14 Kerala News

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം ലഭ്യമാക്കണം -ഐഎൻടിയുസി

കുറ്റ്യാടി: അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുന്നുമ്മൽ ഐസിഡിഎസ് ഓഫീസിനുമുന്നിൽ സൂചനാസമരം നടത്തി. പോഷൻ ട്രാക്കറിലെ അപാകം പരിഹരിക്കുക, ഓണം അലവൻസ് വർധിപ്പിക്കുക, പിഎംഎംവിവൈ ഇൻസന്റീവ് നൽകുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുക, പ്രവർത്തനസജ്ജമായ ഫോണും ടാബും അനുവദിക്കുക, ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകുന്നതിന് എല്ലാ മാസവും എഫ്ആർഎസ് ചെയ്യണമെന്ന ഓർഡർ പിൻവലിക്കുക, 2023-നുശേഷം വിരമിച്ച ജീവനക്കാർക്കുള്ള ക്ഷേമനിധി അംശാദായം ഉടൻ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനംചെയ്തു. കെ. പ്രീത അധ്യക്ഷയായി. കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, പി.കെ. ബാബു, എ. രാജലക്ഷ്മി, എം. പ്രേമ, പി. ശ്രീലത, ടി.പി. ശോഭ, വി.കെ. സീമ, കെ.ഇ. പ്രിയ, സി. സീമ, എം. സൗദാമിനി എന്നിവർ സംസാരിച്ചു.

Exit mobile version