Site icon Fourteen Kerala – 14 Kerala News

എൻജിൻ തകരാർ; കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി : വഞ്ചിയുടെ എൻജിൻ തകരാറിലായതിനെത്തുടർന്ന്‌ കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

കൊയിലാണ്ടിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ 30 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ലബൈക്ക് എന്ന വഞ്ചിയാണ് കടലിലകപ്പെട്ടത്. ഫിഷറീസ് അസി. ഡയറക്ട‌ർ സുനീറിന്റെ നിർദേശപ്രകാരം സിപിഒ ജിതിൻദാസ്, റെസ്ക്യൂ ഗാർഡുമാരായ സുമേഷ്, അമർനാഥ്, സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version