Site icon Fourteen Kerala – 14 Kerala News

ചാന്ദ്രദിനപത്രം പുറത്തിറക്കി സീഡ് ക്ലബ്

വടകര : വിളയാട്ടൂർ എളമ്പിലാട് എംയുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും സയൻസ് ക്ലബ്ബും ചേർന്ന് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണാർഥം പുറത്തിറക്കിയ ചാന്ദ്രദിനപത്രം വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി പ്രകാശനംചെയ്തു.

സീഡ് ക്ലബ്‌ പ്രതിനിധികളായ കെ. തന്മയ, ആമിന മിലേയ അവലത്ത് എന്നിവർ പത്രം ഏറ്റുവാങ്ങി. സ്കൂൾ പ്രധാനാധ്യാപകൻ ഐ.എം. കലേഷ് അധ്യക്ഷനായ ചടങ്ങിൽ ക്ലബ് കൺവീനർ പി.വി. സ്വപ്ന, സ്വാതികൃഷ്ണ എന്നിവർ സംസാരിച്ചു.

Exit mobile version