Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പതിനഞ്ചുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : കോഴിക്കോട് ചേവായൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ചേവായൂർ സ്വദേശി രമേശിന്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

പെൺകുട്ടിയെ പിതാവിന്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകിയതിനാൽ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്ത‌തെന്നാണ് സംശയം.

Exit mobile version