Site icon Fourteen Kerala – 14 Kerala News

കാട്ടുപന്നിയുടെ കുത്തേറ്റ് 60-കാരിക്ക് പരിക്ക്

കോഴിക്കോട് : പുന്നൂർ ചെറുപാലംഭാഗത്തും പീഠംപാറ മലയിലുംസമീപത്തും കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായി. തിങ്കളാഴ്ച മുണ്ടാടി കദീജ (60)യ്ക്ക്‌ കാട്ടുപന്നിയുടെ കുത്തേറ്റു. ആക്രമണത്തിൽ കദീജയുടെ കൈയുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. വീടിനുസമീപത്തെ പറമ്പിൽവെച്ചാണ് രാവിലെ 11 മണിയോടെ പന്നി ഓടിവന്ന് ആക്രമിച്ചത്. ഈ പന്നിയെ വനംവകുപ്പ് അധികൃതരെത്തി പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നു.

പ്രദേശത്തെ പറമ്പുകളിലെ കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി താവളമടിച്ചിരിക്കുകയാണ്. പകൽസമയങ്ങളിൽപ്പോലും പന്നികൾ കൂട്ടത്തോടെ പറമ്പുകളിൽ എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടികളും, പ്രായമായവരും, പറമ്പിൽ പണിയെടുക്കുന്നവരും എല്ലാം ആശങ്കയിലാണ്. കാട്ടുപന്നികളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെണ് പ്രദേശവാസിയായ എ.കെ. അറുമുഖൻ പറഞ്ഞു.

Exit mobile version