Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: കുറ്റ്യാടി കടേക്കച്ചാലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. അപകടത്തിൽ യാത്രക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു. കുറ്റ്യാടിയിൽ നിന്നും നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരു കാറുകളുടേയും മുൻ ഭാഗം തകർന്നിട്ടുണ്ട്. അല്പ സമയം സംസ്ഥാനപാതയിൽ വാഹനഗതാഗതം തടസപ്പെട്ടു. പോലീസെത്തി അപകടത്തിൽപെട്ട കാറുകൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.

Exit mobile version