കോഴിക്കോട് : ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടതാണെന്ന് കോഴിക്കോട് പൊലീസിന്റെ കണ്ടെത്തൽ. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അമ്പലവയൽ കഴിഞ്ഞ്, ചേരമ്പാടി ഭാഗത്ത് തമിഴ്നാട് അതിർത്തിയിൽ വനത്തിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് തിരച്ചിലിൽ കണ്ടെത്തി.
മൂന്നുപേർ കസ്റ്റഡിയിലുണ്ട്. പ്രതികളിൽ ചിലർ വിദേശത്താണ്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കും.