Site icon Fourteen Kerala – 14 Kerala News

പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

നാദാപുരം : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍ . 2021 ൽ മാഹിയിലെ പൊലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി നടന്ന പ്രതിയെയാണ് ചെന്നൈയിൽ നിന്ന് പിടികൂടിയത് .

പുറമേരി സ്വദേശി രഞ്ജിത്ത് രവീന്ദ്രനെയാണ് (38) മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാറിന്റെ നിർദ്ദേശാനുസരണം മാഹി എസ്ഐ റെനിൽ കുമാറും സംഘവും പിടികൂടിയത്. ഗ്രേഡ് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതായി മാറ്റി. സംഘത്തിൽ ഗ്രേഡ് എഎസ്ഐ ജയചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് സി.കെ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ പിടികൂടിയ പൊലിസുകാർക്ക് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ അനുമോദനം നൽകി

Exit mobile version