Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ആയഞ്ചേരിയിൽ പതിനാലുകാരനെ കാണാതായതായി പരാതി

കോഴിക്കോട് : വടകര ആയഞ്ചേരിയിൽ നിന്നും പതിനാലുകാരനെ കാണാനില്ലെന്ന് പരാതി.
ഒതയോത്ത് അഷ്റഫ് തങ്ങളുടെ മകൻ റാദിൻ ഹംദാനെ(14)യാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ റാദിൻ വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് രാത്രിയായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോട ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , 7034006085, 9961336757 എന്നീ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

Exit mobile version