Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് അപകടം; നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും സ്വകര്യ ബസുകളുടെ മരണപ്പാച്ചിൽ . കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരെ നാട്ടുകാർ ചേർന്ന് ബസിൽ നിന്നും പുറത്തെടുത്ത ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

Exit mobile version