Site icon Fourteen Kerala – 14 Kerala News

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ . പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32)യാണ് പന്തീരാങ്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .

ഈ മാസം ഏഴിനാണു സംഭവം. പതിനാലുകാരിയായ വിദ്യാർത്ഥിനി പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറാൻ പോയപ്പോൾ പാറക്കുളം അയ്യപ്പമഠം റോഡിലെ പാർക്കിനു സമീപം തടഞ്ഞുവച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി.ഡിക്രൂസ്, ഹരിപ്രസാദ്, പ്രശാന്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version