Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ പോലീസിൻ്റെ സഹായത്തോടെ കടകൾ ഒഴിപ്പിച്ച് തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. ഇതോടെ കൊണ്ടുപോയ തട്ടുകടകൾ തിരിച്ച് എത്തിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ജീവനക്കാരെ തടഞ്ഞുവെച്ചു.

ലൈസൻസില്ലാത്തതിനാലാണ് തട്ടുകടകൾ ഒഴിപ്പിച്ച് കൊണ്ടുപോയതെന്നാണ് അധികൃതരുടെ വാദം. പ്രതിഷേധം ശക്തമായതോടെ അനുനയത്തിലെത്തിയ ഉദ്യോ​ഗസ്ഥർ കൊണ്ടുപോയ സാധനങ്ങൾ തിരിച്ച് നൽകാമെന്ന് ഉറപ്പുനൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടകൾ നടത്താൻ ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കോർപ്പറേഷൻ ലൈസൻസ് അനുവദിക്കണമെന്നും പ്രതിഷേധം നടത്തിയ കച്ചവടക്കാർ ആവശ്യപ്പെട്ടു.

Exit mobile version