Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരിക്ക്

കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരിക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരിക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാടാണ് അപകടം, പരിക്ക് ഗുരുതരമല്ല.

അതേസമയം ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണം വിട്ട ട്രാവലർ തൊമ്മാന പാടത്തേയ്ക്ക് മറിഞ്ഞു. ചൊവാഴ്ച്ച രാവിലെ 7.30 നാണ് അപകടം നടന്നത്. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ഓഫീസിൽ ജോലി ചെയ്യുന്നവരെ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന വാഹനം നിയന്ത്രണം വിട്ട് പാടത്തിനോട് ചേർന്നുള്ള ബാരിക്കേഡുകൾ തകർത്ത് പാടത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Exit mobile version