Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം, കണ്ണൂർ സ്വദേശിക്ക് കുത്തേറ്റു

കോഴിക്കോട്: മാവൂർ ശ്മശാനം റോഡിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കൊല്ലം സ്വദേശി ഷാനവാസ് ഷാജഹാനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു സംഭവം.

Exit mobile version