Site icon Fourteen Kerala – 14 Kerala News

ചായ തിളപ്പിക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം മറിയപ്പള്ളിയിലാണ് പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന സ്ത്രീ മരിച്ചത്. മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് അംബികയ്ക്ക് അടുക്കളയിൽ വെച്ച് പൊള്ളലേറ്റത്. ചായ തിളപ്പിക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version