Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു

കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാ​വിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരാണ് കവർച്ചക്കിരയായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു.പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Exit mobile version