Site icon Fourteen Kerala – 14 Kerala News

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. കാൻസർ രോഗിയായ കരിക്കോട് സ്വദേശി അൽഫാസ് ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയത്.ഭക്ഷണം കഴിച്ച ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽഫാസ് ചികിത്സയിലാണ്.

രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അൽഫാസിന്റെ ഭാര്യയാണ് കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങിയത്. കഴിച്ച് പകുതിയാഴപ്പോളാണ് സാമ്പാറിൽ പുഴുവിനെ കാണുന്നത്.സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവം ഉണ്ടായതായും കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം

Exit mobile version