Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് തൊട്ടിൽപ്പാലത്ത് നികുതിയടക്കാൻ വൈകിയതിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറയിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. സി പി ഐ എം ഭരിക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എളങ്ങോട്ട് മനോജനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ മനോജൻ കുറ്റ്യാടി ഗവ: ഹോസ്പിറ്റലിൽ ചികിൽസ തേടി. നികുതിയടക്കാൻ കുറച്ച് ദിവസം വൈകി എന്ന കാരണത്താൽ ഓഫീസ് ജീവനക്കാർ പലതവണ മനോജനെ ഓഫീസിൽ കയറ്റി ഇറക്കി പരിഹസിച്ചുവെന്നും തൊഴിലിനെ താഴ്ത്തി പറഞ്ഞ് അധിക്ഷേപിച്ചു വിട്ടതായും മനോജൻ പറയുന്നു.

‘ഇനിയും ഒരു നൂറ് പ്രാവശ്യം വന്നാലും നിൻ്റെ നികുതി അടക്കാൻ സമ്മതിക്കില്ലെടാ’ എന്നായിരുന്നു ഓഫീസ് ജീവനക്കാരുടെ വിരട്ടലത്ര. ഇത് ചോദ്യം ചെയ്തതിനാണ് മനോജനെ മണലിൽ രമേശൻ്റെ നേതൃത്വത്തിൽ തല്ലിച്ചതക്കുകയും തുടർന്ന് വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. യുവാവിന്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Exit mobile version