Site icon Fourteen Kerala – 14 Kerala News

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

വടകര: കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലുഗുഡി സ്വദേശി രാജേഷ് റായിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.

ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഒരു ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ രാജേഷിനെ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.തലശ്ശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമാണ ജോലിക്കായി വടകരയിൽ എത്തി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Exit mobile version