Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി : തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വരികയായിരുന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് തിരിഞ്ഞ് പറമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.

Exit mobile version