Site icon Fourteen Kerala – 14 Kerala News

പോത്ത് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

നാദാപുരം : പോത്ത് കച്ചവടത്തിന്റെ മറവിൽ വാണിമേൽ മേഖലയിൽ കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമാ യി യുവാവ് പിടിയിലായി. വാണിമേൽ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈർ (46) വളയം പൊലീസിന്റെ.വളയം എസ്ഐ വി കെ മനീഷ്, നാദാപുരം ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും വാണിമേൽ കോടിയുറ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെഎൽ 56 എച്ച് 2175 നമ്പർ സ്വിഫ്റ്റ് കാറിൽ എത്തിയ പ്രതി കുടുങ്ങിയത്.

ഇയാളിൽനിന്ന് 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ പോത്തുകച്ചവടക്കാരനാണെ ന്നും ഇതിൻ്റെ മറവിലാണ് മയക്കുമരുന്ന് വിൽപ്പനയെന്നും പൊലീസ് പറഞ്ഞു.

Exit mobile version