Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പയ്യോളിയിൽ മയക്കുമരുന്ന് വേട്ട; കഞ്ചാവുമായി പിടിയിലായത് എട്ടുപേർ

പയ്യോളി : പയ്യോളി പൊലീസ് മയക്കുമരുന്ന് വേട്ട ഊർജിതമാക്കിയതോടെ കഴിഞ്ഞദിവസം രാത്രി മാത്രം കഞ്ചാവുമായി പിടിയിലായത് എട്ടുപേർ. കീഴൂർ, പയ്യോളി ഐപിസി റോഡ്, ബീച്ച് റോഡ്, തിക്കോടി കല്ലകത്ത് ബീച്ച് തുടങ്ങിയ വിവിധസ്ഥലങ്ങളിൽ നടത്തിയ രാത്രി പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാക്കൾ പിടിയിലായത്.

ഇവരിൽ ഒരു കച്ചവടക്കാരനുമുൾപ്പെടും.കടലൂർ കാട്ടുപറമ്പിൽ നാരങ്ങോളി പി വി അഷ്കറിൽ (24) നിന്ന് 31.72 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിക്കോടി സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു.കഞ്ചാവ് ഉപയോഗിച്ചതിന് കീഴൂർ, പയ്യോളി, കടലൂർ, നെല്ലേരി മാണിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ആറുപേർക്കെതിരെ കേസെടുത്തു.

Exit mobile version