Site icon Fourteen Kerala – 14 Kerala News

അർബൻ കെയർ മൾട്ടിസ്റ്റേറ്റ് സൊസൈറ്റി ശാഖ തുറന്നു

താമരശ്ശേരി : ദി അർബൻ കെയർ മൾട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ താമരശ്ശേരി ശാഖ പ്രവർത്തനമാരംഭിച്ചു. ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയർമാൻ കെ. സുബ്രഹ്മണ്യൻ നിർവഹിച്ചു. വൈസ് ചെയർമാൻ എം. സുനിൽകുമാർ അധ്യക്ഷനായി.

ഡയറക്ടർ ബാലൻ തിരുമംഗലത്ത് സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം നടത്തി. സൊസൈറ്റി സിഇഒ വി. മനോഹരൻ, ഓപ്പറേഷൻ മാനേജർ രാജേഷ്, യു.വി. സുരേഷ് കുമാർ, ടി.സി. ഗംഗാധരൻ, ടി. ശ്രീധരൻ, കെ.പി. ഷംഷാലത, കെ.പി. അശോക് കുമാർ, ദീപ്തി പ്രകാശ് എന്നിവർ സംസാരിച്ചു.

Exit mobile version