Site icon Fourteen Kerala – 14 Kerala News

പ്രിയങ്കാഗാന്ധി പുതിയ ഡിസിസി ആസ്ഥാനം സന്ദർശിച്ചു

കോഴിക്കോട് : പുതുക്കിപ്പണിത ഡിസിസി ഓഫീസായ കോഴിക്കോട് ലീഡർ കെ. കരുണാകരൻ മന്ദിരത്തിൽ എഐസിസി ജനറൽസെക്രട്ടറി പ്രിയങ്കാഗാന്ധി എംപി സന്ദർശനംനടത്തി. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും നേരിൽക്കണ്ട അവർ മതിപ്പുപ്രകടിപ്പിച്ചു. സന്ദർശനത്തിൽ സന്തോഷവും പങ്കുവെച്ചു.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ എം.കെ. രാഘവൻ ഷാഫി പറമ്പിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, രാഷ്ട്രീയകാര്യസമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി ജനറൽസെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, ഡിസിസി മുൻപ്രസിഡന്റ് കെ.സി. അബു, കെഎസ്‌യു മുൻ സംസ്ഥാനപ്രസിഡന്റ് കെ.എം. അഭിജിത്ത്, യുഡിഎഫ് ജില്ലാചെയർമാൻ കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട് തുടങ്ങിയവർചേർന്ന് പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചു.

Exit mobile version