Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

കൊല്ലം കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ്​ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ 11ഓടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. അഞ്ചു പേർ അപ്പോൾ അവിടെ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർ ആദ്യം തന്നെ സ്വയം പുറത്തിറങ്ങി. മറ്റ് രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇവരെ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി പുറത്തെടുക്കുകയായിരുന്നു.

Exit mobile version