Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി 42-കാരൻ നാദാപുരം എക്‌സൈസിന്റെ പിടിയിൽ

കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ( 42) ആണ് പിടിയിലായത്.

കുറ്റ്യാടി – തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്. നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Exit mobile version