Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

കോഴിക്കോട്: റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. വടകര – തൊട്ടിൽപ്പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദ്ദനമേറ്റത്.ഇന്നല രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലാണ് സംഭവം. ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

നാട്ടുകാരൻ കൂടിയായ മുഹമ്മദ് എന്നയാൾക്കെതിരെയാണ് കേസ്. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ഡ്രൈവര്‍ ബസിൽ നിന്ന് ഇറങ്ങുന്നതും കാര്‍ നിന്നിറങ്ങിയ ആൾ ഹെല്‍മെറ്റ് കൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.

Exit mobile version