Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകരയിൽ പാർക്കിങ് ഗ്രൗണ്ടിൽ തീ പിടിച്ചു

വടകര: വടകര ടൗണിൽ പാർക്ക് റോഡിൽ ഫാമിലി വെഡിങ്‌സ്, മലബാർ ഗോൾഡ് എന്നിവയുടെ പാർക്കിങ്‌ ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചു. വടകര അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

ഗ്രൗണ്ടിന്റെ ഒരുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും നാശനഷ്ടമൊന്നുമില്ല. സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ. സന്തോഷ്, ടി. ഷിജേഷ്, മനോജ് കിഴക്കെക്കര, എസ്.ആർ. സാരംഗ്, എൻ. സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Exit mobile version