Site icon Fourteen Kerala – 14 Kerala News

കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തീപടർന്നത് ആശങ്കയുണ്ടാക്കി

കൊയിലാണ്ടി : കണ്ണൂരിൽനിന്ന് ഷൊർണൂരിലേക്കുള്ള 66323-ാംനമ്പർ പാസഞ്ചർ തീവണ്ടിയുടെ അടി ഭാഗത്ത് തീപടർന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി.

ബുധനാഴ്ച വൈകീട്ട്‌ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് ബോഗിയുടെ അടി ഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് അപകടം ഒഴിവായി. സ്റ്റേഷൻ സൂപ്രണ്ട് ടി. വിനു, പോയിന്റ്‌സ്‌മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ ചേർന്നാണ് തീ അണച്ചത്. ബ്രേക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങി. തീ അണച്ചതിനുശേഷം അരമണിക്കൂർ വൈകി തീവണ്ടി യാത്ര തുടർന്നു.

Exit mobile version