Site icon Fourteen Kerala – 14 Kerala News

യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി, ചുറ്റും നോക്കി വീട്ടുമുറ്റത്തേക്ക് കയറി, പിന്നാലെ ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ചു

കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു.

Exit mobile version