Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പാലേരിയിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

കോഴിക്കോട് : കുറ്റ്യാടി പാലേരിയില്‍ കടകളില്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.
വടക്കുമ്പാട് സ്‌കൂളിനും സമീപത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലുമാണ് മോഷണം നടന്നത്. ഫെബ്രുവരി 25 ന് പുലര്‍ച്ച 2 .30 യോടെയാൻ മോഷണം നടന്നത്.

റോഡില്‍ ലോറി നിര്‍ത്തി ഹോട്ടലിലെ കസേരകളും ഫര്‍ണിചര്‍ കടയിലെ മേശയും എടുത്തു കൊണ്ട്‌പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തു നിന്ന് പോലീസ് ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version