Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര ഇന്നർ മാർക്കറ്റിൽ തീപ്പിടിത്തം

പേരാമ്പ്ര : നഗരത്തിലെ ഇന്നർ മാർക്കറ്റിൽ പഴയ കെട്ടിടത്തിനു മുകളിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെട്ടിടത്തിനു മുകളിൽ പുല്ല് വളർന്ന് ഉണങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഇതിനാണ് തീപിടിച്ചത്. പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീകെടുത്തി.

അഞ്ച് മുറി കടകളുള്ള പഴയ കെട്ടിടമാണിത്. ഒട്ടേറെ കടകളുള്ള മേഖലയായതിനാൽ തീപ്പിടിത്തം പരിഭ്രാന്തിക്കിടയാക്കി. ഒരുവർഷംമുൻപ്‌ ഇന്നർ മാർക്കറ്റിലെ മാലിന്യസംഭരണകേന്ദ്രത്തിലും സമീപത്തെ കടയിലും വലിയ തീപ്പിടിത്തമുണ്ടായിരുന്നു.

Exit mobile version