Site icon Fourteen Kerala – 14 Kerala News

കണ്ണൂർ ചുരത്തിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു

കണ്ണൂർ : കണ്ണൂർ പാൽ ചുരത്തിൽ കാറിന് തീപിടിച്ചു . കണ്ണൂരിൽ പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്.

പാൽചുരം രണ്ടാം വളവിൽ ബ്രേക്ക് പോയതിനെ തുടർന്ന് കാർ നിർത്തുകയായിരുന്നു. പിന്നാലെ ബോണറ്റിൽ നിന്ന് പുക ഉയർന്ന് തീ പടർന്നു. ആളപായമില്ല, കാർ പൂർണമായും കത്തി നശിച്ചു.

Exit mobile version