Site icon Fourteen Kerala – 14 Kerala News

വടകരയിൽ മുന്നോട്ട് എടുത്ത ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥി; രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര: ബസിൽ നിന്ന് വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. വടകര പുതിയ സ്റ്റാന്റിൽ വടകര-കുറ്റ്യാടി റൂട്ടിലോടുന്ന റിലേബിൾ ബസിൽ കയറുമ്പോഴാണ് അപകടം. ബസ് മുന്നോട്ട് എടുക്കുമ്പോൾ തെറിച്ചു വീണ വിദ്യാർത്ഥിനി മറ്റൊരു ബസിന്റെ അടിയിൽ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ കക്കട്ട് പുതിയോട്ടിൽ ശീലഷ്ടിയുടെ (18) കൈഎല്ല് പൊട്ടി.

വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജിൽ ബിഎസ്സബ്ല്യു ഒന്നാം വർഷ വിദ്യാർഥിയായ ശീലഷ്ടി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പിന്നീട് ഓർക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ വലതുകൈക്ക് ചെറിയ പൊട്ടലുണ്ടായി. സംഭവം നടന്ന് ഇത് വരെയും ബസ് ജീവനകാരുടെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നു പറയുന്നു. വടകര പോലീസിൽ പരാതി നൽകി.

Exit mobile version