Site icon Fourteen Kerala – 14 Kerala News

പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വയനാട് : വയനാട് പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം.
മീനംകൊല്ലി സ്വദേശികളായ രഞ്ജിത്, അഖിൽ എന്നിവരുമായുണ്ടായ തർക്കത്തിനിടെയാണ് റിയാസിനു കുത്തേറ്റത്. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version