Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ലോറി ബൈക്കിലിടിച്ചു, തെറിച്ച വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറി; ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version