Site icon Fourteen Kerala – 14 Kerala News

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണം; വിദേശ പൗരൻ മരിച്ചു

പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു. ജർമൻ പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വാൽപാറ-പൊള്ളാച്ചി റോഡിലാണ് സംഭവം.

റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്കുമായി ആനയുടെ അരികിലൂടെ നീങ്ങാൻ ശ്രമിച്ച മൈക്കിളിനെ ആന ഇടിച്ചിടുകയായിരുന്നു. വീണതിന് ശേഷം ഓടിപ്പോയ മൈക്കിൾ ബൈക്കിനരികിലേക്ക് വീണ്ടും വന്നപ്പോഴാണ് ആന കൊമ്പിൽ കോർത്തത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version