Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുറമേരിയിൽ അജ്ഞാതർ വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത നിലയിൽ

കോഴിക്കോട് : നാദാപുരം പുറമേരിയിൽ വീടിൻ്റെ ജനൽചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്ത നിലയിൽ. ഒലിപ്പിൽ നാണുവിന്റെ വീടിനു നേരെയാണ് അക്രമണമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വീട്ടിലെ 15 ചില്ലുകളാണ് തകർത്ത നിലയിൽ ഉള്ളത്. ഒരു മാസത്തിലേറെയായി ചെന്നൈയിൽ ആണ് വീട്ടുകാരുടെ താമസം.

ഞായറാഴ്‌ച പുലർച്ചെ ഗ്ലാസുകൾ തകർക്കുന്ന ശബ്‌ദം കേട്ട അയൽവാസികൾ രാവിലെ നടത്തിയ പരിശോധനയിലാണ് നാണുവിൻ്റെ വീടിന് നേരെയാണ് അക്രമണമുണ്ടായതെന്ന് മനസിലായത്. പിന്നാലെ അയൽവാസികൾ തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നു . സംഭവത്തിൽ നാണുവിന്റെ ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകി. ഇൻസ്പെക്‌ടർ എം.എസ് സാജനും സംഘവും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version