Site icon Fourteen Kerala – 14 Kerala News

വർത്തമാനകാലത്തെ നയിക്കുന്നവരായി വിദ്യാർഥികൾ മാറണം -ഷാഫി പറമ്പിൽ

കോഴിക്കോട് :നാദാപുരം സങ്കീർണമായ വർത്തമാന കാലഘട്ടത്തെ നയിക്കുന്നവരായി വിദ്യാർഥിസമൂഹം മാറണമെന്നും സമൂഹത്തിൽ നടമാടുന്ന ലഹരി അടക്കമുള്ളതിനെതിരേ പോരാടാനുളള ഊർജം വിദ്യാഭ്യാസത്തിലൂടെ ആർജിക്കണമെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്‌കൂൾ നവീകരിച്ച മീഡിയാ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി. കോഴിക്കോട് പ്രസ് ക്ലബ്ബിൽനിന്ന്‌ മാസ് കമ്യൂണിക്കേഷൻ ആൻഡ്‌ ജേണലിസം ഡിപ്ലോമ പരീക്ഷയിൽ നാലാംറാങ്ക് നേടിയ സ്കൂളിലെ പൂർവവിദ്യാർഥി അരീജ മുനസ്സ, നാഷണൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്‌ത മുഹമ്മദ് റിഫാദ് എന്നിവർക്കുള്ള ഉപഹാരം ഷാഫി പറമ്പിൽ സമ്മാനിച്ചു. ചിത്രകാരൻ വി.പി. ലത്തീഫ് വരച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രേഖാചിത്രം ഷാഫി പറമ്പിലിന് സമ്മാനിച്ചു.

ടി.ടി.കെ. അമ്മദ്ഹാജി മുഖ്യാതിഥിയായി. ചടങ്ങിൽ പ്രിൻസിപ്പൽ എം.കെ. കുഞ്ഞബ്ദുല്ല, ബംഗ്ലത്ത് മുഹമ്മദ്, പി.കെ. മുഹമ്മദ് എടച്ചേരി, ജാഫർ വാണിമേൽ, ഏ.കെ. രഞ്‌ജിത്ത്, ഇസ്മായിൽ വാണിമേൽ, ഒ. സഫിയ, എം. സൗദ, ആർ. രോഹൻ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version