Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്വദേശിയായ ഹയർസെക്കൻഡറി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട്​ പുത്തൂർ കോയക്കോട്ടുമ്മൽ എസ്​. ശ്രീനിജ് ( 44 ) ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാര്‍ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.

Exit mobile version