Site icon Fourteen Kerala – 14 Kerala News

കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി, കിണറ്റിൽ വീണ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

നാദാപുരം : കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ അപകടം. റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന.

വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെയാണ് കൊയമ്പ്ര താഴെ കുനി ഗണേശൻ (45) കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ എത്തിയ സേന പരിക്കേറ്റ് കിടക്കുകയായിരുന്ന തൊഴിലാളിയെ ഉടൻ തന്നെ റോപ്പ്, സേഫ്റ്റി ബെൽറ്റ്‌, സ്ട്രെക്ച്ചർ, എന്നിവയുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. സേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനൂപ് കെ കെ, വൈഷണവ്ജിത്ത് ടി കെ എന്നിവർ കിണറ്റിലിറങ്ങി മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ വീഴ്ചയിൽ നട്ടെല്ലിന് പരിക്ക് പറ്റിയോ എന്ന് സംശയം ഉള്ളതുകൊണ്ട് സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് കൂടുതൽ പരിക്കുകൾ ഇല്ലാതെ സുരക്ഷിതമായി പുറത്ത് എത്തിച്ച ശേഷം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ എസ് സുജാത്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് കുമാർ കെ എം, ഷാംജിത്ത് കുമാർ കെപി, അജേഷ് ഡി, ഷാഗിൽ കെ എന്നിവർ പങ്കാളികളായി.

Exit mobile version