Site icon Fourteen Kerala – 14 Kerala News

എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

നാദാപുരം : വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ചെക്യാട് ചേണിക്കണ്ടിയിൽ സി.കെ. നംഷീദ് (38), ഇരിങ്ങണ്ണൂർ പൊൻതേക്കണ്ടി കാട്ടിൽ മുഹമ്മദ് അന്തലത്തിൽ (30) എന്നിവരെയാണ് എസ്.ഐ. എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ 16,360 രൂപ പോലീസ് കണ്ടെത്തി. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മുടവന്തേരിയിൽവെച്ച് വാഹനപരിശോധനയ്ക്കിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളുടെ കാറിൽനിന്ന്‌ .28 ഗ്രാം എം.ഡി.എം.എ.യും 1.70 ഗ്രാം കഞ്ചാവും പിടികൂടി. രണ്ടുപേരും നേരത്തേ കഞ്ചാവുകേസിൽ പോലീസ് പിടിയിലായിട്ടുണ്ട്.

Exit mobile version