Site icon Fourteen Kerala – 14 Kerala News

കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍

നാദാപുരം: കാറിൽ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ.
ചെക്യാട് ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.

നാദാപുരം എസ്പെ‌ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.ഇവരിൽ നിന്ന് 0.28 ഗ്രാം എംഡിഎംഎയും 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവ കടത്താൻ ഉപയോഗിച്ച കെഎൽ 11 ബി സെഡ് 9759 നമ്പർ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തി. വളയം, നാദാപുരം സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ കേസുകളിൽ പ്രതിയാണ് നംഷിദ് മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.

Exit mobile version