Site icon Fourteen Kerala – 14 Kerala News

സമരം ചെയ്യുന്നവർ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണം; പി ജി ഡോക്‌ടേഴ്‌സിന് നോട്ടിസ്

കോഴിക്കോട് : സമരം ചെയ്യുന്ന പി ജി ഡോക്‌ടേഴ്‌സിന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നോട്ടിസ്. സമരം ചെയ്യുന്നവർ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഒന്നാം വർഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് പി ജി ഡോക്ടർമാർ സമരം നടത്തുന്നത്.

കൊവിഡ് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ പി.ജി ഡോക്ടര്‍മാരുമായി രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇത് സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

Exit mobile version